Muslim league President MP Muhammed Hasan inaugrated RSS Onam celebration organised at Malappuram. And the image of celebration is going viral in social media.
ആര്‍എസ്എസ് സംഘടിപ്പിച്ച ഓണാഘോഷം ഉദ്ഘാടനം ചെയ്ത മുസ്ലിം ലീഗ് നേതാവിനെതിരെ മലപ്പുറത്ത് പ്രതിഷേധമുയരുന്നു. താനൂര്‍ നന്നമ്പ്ര വെള്ളിയാമ്പുറത്തെ ഓണാഘോഷമാണ് നന്നമ്പ്ര പഞ്ചായത്ത് പ്രസിഡന്‍റും ലീഗ് പഞ്ചായത്ത് കമ്മിറ്റിയംഗവുമായ എംപി മുഹമ്മദ് ഹസന്‍ ഉദ്ഘാടനം ചെയ്തത്. ആഘോഷങ്ങള്‍ക്കിടെ ബിജെപി നേതാവായ രാജാമണിക്ക് മുഹമ്മദ് ഹസന്‍ ലഡു നല്‍കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ലീഗ് അനുഭാവികള്‍ വിമര്‍ശനവിധേയമാക്കുന്നത്.